ബിബിൻ ബി ലാൽന്റെ “എന്റെ അ നുഭവം

fb_img_1485719228564

.📄…. എന്റെ അനുഭവം……..📄
***********💐************
“ഡാ അവളുടെ പൊക്കിൾ ഇന്ന് ഞാൻ കണ്ടു…..
ന്തൊരു രസവാ…”

സേവനവാരം ആഘോഷിക്കാൻ പെണ്ണുങ്ങളിൽ ചിലർ എത്തിയത് സാരി ഉടുത്തിട്ടാണ്… ഈ പെണ്ണുങ്ങളിൽ ചില ടീച്ചർ മാരും പെടും….
അവരിൽ ആരുടെയോ സീൻ പിടിത്തം കഴിഞ്ഞു ആ കഥ പറയാൻ ഓടിവന്നതാണ് അവൻ , കൂട്ടുകാരുടെ അടുത്തേക്ക്…..

“ആരുടെ” വികാരം കൊണ്ട് അടുത്തവൻ ചോദിച്ചു…

“ഡാ ലക്ഷ്മിയുടെ , ഓഹ് പൊന്നളിയാ എനിക്ക് അത് കണ്ടപ്പോ ഏതാണ്ടൊക്കെയൊന്നു തോന്നി…. നല്ല ഷേപ്പ് ഉണ്ട് വയറിനും , പൊക്കിളിനും”

“ഓഹ് ഞാനിന്നു തകർക്കും , എവിടെയാ അവരിപ്പോ.? ”

എന്തൊക്കെയോ നേടാൻ പോകുന്നു എന്ന ഭാവത്തിൽ അടുത്തവൻ ചോദിച്ചു…..
അല്ല പറഞ്ഞിട്ട് കാര്യമില്ല , ലോകം അതല്ലേ….
എന്തായാലും അവർ 4 പേരും ഈ പെണ്ണുങ്ങളെ ലക്ഷ്യമാക്കി പാഞ്ഞു….
ഒരു വിധത്തിൽ പറഞ്ഞാൽ , നാളെയോരിക്കൽ ആദ്യ രാത്രിക്കും റിഹേഴ്സൽ വേണമെന്നും പറഞ്ഞൊരു സമരമുറ ഉണ്ടായിക്കൂടെന്നില്ല , അതിനു കോടതി അനുമതിയും കിട്ടിയേക്കാം…

“ദേ നോക്ക് , കണ്ടോ”

“എവടെ”

“ഡാ മൈത്താണ്ടി , അങ്ങോട്ട് നോക്ക്”

വളരെ വേഗം സുരക്ഷിതമായി ലാബിന്റെ ജനാലയിലൂടെ നോക്കാൻ പരുവത്തിനു എല്ലാം എത്തി…

“ആ കണ്ടെടാ കണ്ടു..”

“ഓ മോളെ ലെച്ചു , ഒന്ന് ഇങ്ങോട്ടു വാടി”

“ഒന്നൂടെ കുനിയെടി”

“ഒരു 34 എങ്കിലും കാണും അല്ലെടാ”

“പക്ഷെ യൂണിഫോമിൽ ഇത്രേം തടിച്ചിട്ടല്ലല്ലോ”

“അകത്തൊരു 100 തുണി ചുറ്റിയിട്ടാടാ യൂണിഫോം ഇടുന്നത്…”

ഓരോരുത്തനും വർണ്ണന നടത്തുന്നത് കേട്ടാൽ തോന്നും ഒരു നാഷണൽ അവാർഡ് കൊടുക്കാമെന്ന്… അത്രക്കല്ലേ ഭാവന….

“ഡാ നോക്ക് അവള് കുനിഞ്ഞു , നോക്കേടാ നോക്ക്”

“നോക്കി കഴിഞ്ഞോ”

പിന്നിൽ നിന്ന് ഒരു ശബ്ദം….!

4 പേരും ഞെട്ടി തരിച്ചുപോയി…!!!

നല്ല വെളുത്ത നിറം , നരച്ച താടി , വെള്ള മുണ്ടും , വെള്ള ഷർട്ടും.. നന്നായി തേച്ചു മിനുക്കിയ ഡ്രസ്സ്…
വെട്ടിയൊതുക്കിയ താടി… ചീകിയൊതുക്കിയ മുടി… പ്രെസന്നമായ മുഖം……!

ആരാ ഇത് എന്നൊരു ചോദ്യം ഇടിവെട്ടുപോലെ 4 പേരുടെയും മനസ്സിൽ വന്നടിച്ചു…

“ശരിക്കും കണ്ടോ….?”
അയാൾ ഒന്നൂടെ ചോദിച്ചു….

“അല്ല സർ , അതുപിന്നെ , ഞങ്ങളീ പിന്നെ പൊറത്തു ചൂടായപ്പോ ഈ പിന്നെ ലാബിലോട്ടു വ വ വന്നതാ”

ഭാഗ്യം , ഒരുത്തൻ പറഞ്ഞൊപ്പിച്ചു എന്ന് ആശ്വസിച്ചു.. പറഞ്ഞത് ശരിയാണെന്ന് ഒരു മർമ്മരം ബാക്കി 3 പേരും ഉണ്ടാക്കി…
ഒരു കള്ള പുഞ്ചിരി വിരിഞ്ഞു ഈ സർ ന്റെ മുഖത്തു…..

“ഞാനും കണ്ടു” സർ പറഞ്ഞു…

“എ … , അ എം ഉം….”
എന്തൊക്കെയോ പറയാനും ചോദിക്കാനും വന്ന അവരുടെ നാവു വിക്കി…. ഈ കിഴവനും , അയ്യേ ! എന്നൊക്കെ അവരുടെ മനസ്സിൽ പാഞ്ഞു….

“നിങ്ങൾ നോക്കുന്നതും പറയുന്നതും ഞാൻ കണ്ടു” സർ അവരുടെ ചിന്ത മനസ്സിലാക്കി അവരെ തിരുത്തി…

“അല്ല സർ ഞങ്ങളിങ്ങനെ , അത് ഈ ചൂട് , ചൂടായിട്ടാ ഇങ്ങോട്ടു വന്നേ”

“Hmm നിങ്ങളിരിക്കൂ , എന്തായാലും പുറത്തു ചൂടല്ലേ നമുക്കൊന്ന് വർത്താനം പറയാം”

4 പേരും അമ്പരപ്പും അന്ധാളിപ്പും മാറാതെ ഇരുന്നു….

“ആ പെണ്ണിന്റെ പൊക്കിളിൽ എന്താ കണ്ടത് ”

ചോദ്യം കേട്ട് പിന്നേം പിന്നേം അവർ അന്ധാളിച്ചു… ഒന്നും മിണ്ടാൻ പറ്റുന്നില്ല….

“ആ പെണ്ണ് കുനിഞ്ഞപ്പോളോ”

പിന്നേം വന്നു അടുത്ത ഇടിവെട്ട്…

“പെണ്ണിന്റെ അവയവങ്ങൾ കാണുമ്പോൾ ഈ പ്രായത്തിൽ ഉള്ള എല്ലാവര്ക്കും ഉണ്ടാകും ഒരുതരം സുഖം. ”

നിങ്ങളിപ്പോൾ കണ്ടാസ്വദിച്ച ഈ 2 സാധനങ്ങൾ പെണ്ണുങ്ങൾക്കുള്ളത് കൊണ്ടാ നമ്മളൊക്കെ ഇപ്പൊ ഈ ഭൂമിയിൽ ഉണ്ടായത്”

തലക്കൊരു അടി കിട്ടിയതുപോലെ ഇരിക്കുകയാണ് 4 പേരും…

“ഈ പെണ്ണല്ലെടോ നാളെയൊരിക്കൽ അമ്മയാവുക”
ഡസ്കിൽ ഇരുന്ന ഒരു ചോക്ക് എടുത്ത് ഞങ്ങളുടെ നേരെ ചൂണ്ടിക്കൊണ്ടു ചോദിച്ചു…

“നമ്മുക്കിപ്പോ ഫുഡ്ഡ് കഴിക്കാൻ വായുണ്ട് , എടുത്തു കഴിക്കാൻ കൈയുണ്ട് , നല്ല ഫുഡ് ഏതെന്നു തീരുമാനിക്കാൻ ചിന്താ ശേഷിയും ഉണ്ട്…”

പറയുന്നതിനിടെ ചോക്ക് കൊണ്ട് ആ മാഷ് ഏതോ വരക്കുന്നും ഉണ്ട് മേശയിൽ….

“”ഞാനും നിങ്ങളും ഒക്കെ ഒരിക്കൽ ഇതിനൊന്നും പറ്റാത്ത ഒരു അവസ്ഥയിൽ ജീവിച്ചിരുന്നു… കുറേക്കാലം, നമ്മുടെ അമ്മയോടൊപ്പം”

സർ ന്റെ സ്വരം പതിഞ്ഞു

4 പേരുടെയും ഹൃദയം ഒന്ന് നിന്നു , ഒരു സെക്കന്റ് നേരത്തേക്ക്…

“എന്റമ്മ എന്നെ ഗർഭിണി ആയിട്ടിരിക്കുമ്പോൾ എനിക്ക് ആഹാരം കിട്ടിയത് എന്റെ പൊക്കിള് വഴിയാ , വയറ്റിൽ കെടക്കുമ്പോ നമുക്കറിയാവോ വല്ലോം കഴിച്ചില്ലേൽ ചത്തുപോകുന്നു വല്ലോം”

ഒരു തരം മരവിപ്പ് 4 പേർക്കും അനുഭവപ്പെട്ടു…

” ഏതാണ്ട് 9 മാസം.. ജനിച്ചു കഴിഞ്ഞപ്പോ , നമ്മളാരും ചിക്കനും മട്ടനും ഒന്നുമല്ല കഴിച്ചത്… അമ്മയുടെ മുലപ്പാല് , അതാ കഴിച്ചത്… ഈ സായിപ്പന്മാര് അതിനു മുലപ്പലെന്നല്ല പറയുക.. collastram… ഈ അമൃതം എന്നൊക്കെ നമ്മൾ പറയാറുണ്ടെങ്കിലും ഇത് വെറും അമൃതല്ല , അതുക്കും മേലെ….”

സർ നല്ല വൃത്തിയായിട്ടൊന്നു ചിരിച്ചു…

“ഈ മുലപ്പാലിന് യഥാർഥ അമൃതിനേക്കാൾ 100 മടങ്ങു ശക്തിയുണ്ട്…”

വികാര നിര്ഭരമായി അവർ ഇരുന്നു….

“നമ്മുടെ അമ്മയും ഒരു പെണ്ണല്ലെടോ”

ആ ചോദ്യം ചാട്ടുളി പോലെ ഹൃദയത്തെ കീറി മുറിച്ചു….

“അമ്മയ്ക്കും ഇല്ലേ , നിങ്ങൾ കുറച്ചു മുൻപ് ആ പെണ്ണിൽ കണ്ടതൊക്കെ????”

ചോര ഉറഞ്ഞതുപോലെ തോന്നി… തലക്കൊക്കെ ഒരു ഭാരം , തൊണ്ടയിൽ എന്തോ തടയുന്നു…

“തെറ്റ് ചെയ്യാൻ എളുപ്പവാ പക്ഷെ…
എന്റമ്മ എനിക്ക് 19 വയസ്സുള്ളപ്പോ മരിച്ചു… ഇപ്പൊ എനിക്ക് നല്ല പ്രായമുണ്ട്.. ഇന്നും ഉണ്ട് അമ്മ എന്റെ ഈ മനസ്സിൽ , മായാതെ…”

മാഷിന്റെ തൊണ്ട ഇടറി..

“വേണ്ട മക്കളെ , ഒരു പെണ്ണിനേയും അനാവശ്യമായി കാണരുത്.. , നാളെ നിങ്ങളുടെ ഭാര്യമാരായി വരുന്ന പെണ്ണിനെ പണ്ടാരോ ഇതുപോലെ നോക്കി വെള്ളമിറക്കിയത് ആണെന്ന് നിങ്ങളറിഞ്ഞാൽ സഹിക്കുവോ…?”

4 പേരുടെയും മിഴികൾ നനഞ്ഞു…

“ഒരു പെണ്ണായി പിറന്നാൽ , അവള് പിന്നെ എന്തൊക്കെ ശ്രെദ്ധിക്കണം. പ്രായ പൂർത്തി ആയാൽ back ok ആണോ , back ok ആണോ എന്ന് ചോദിച്ചു നടക്കേണ്ട ഒരു നശിച്ച അവസ്ഥയുണ്ട് അവർക്ക്… മാസാ മാസം വരുന്ന നശിച്ച ഒരു ദിനം വേറെ….
ഒരു കുഞ്ഞിനെ ഉദരത്തിൽ കൊണ്ട് നടന്ന് , അവനു വേണ്ട പരിചരണം നൽകി ഇപ്പൊ നിങ്ങളുടെ ഈ പ്രായം വരെ കൊണ്ട് വരുന്നതിൽ അവർ ശരിക്കും മരിച്ചു ജീവിക്കുകയാ…
എല്ലാ പെണ്ണിലും ഉണ്ട് മക്കളെ ഒരമ്മ… മാതൃത്വത്തെ കളഞ്ഞു കുളിക്കുന്നവർ ഉണ്ട്‌ , പക്ഷെ
നമുക്ക് നമ്മുടെ അമ്മയെ മാനിക്കാം… നമ്മളെ ഒരു പരിക്കും കൂടാതെ ജനിപ്പിച്ചതിനു…. ആ അമ്മയെ മാനിക്കുമ്പോൾ പെണ്ണിനെ നാം മാനിക്കാൻ പഠിക്കും…”

ഒരു നിമിഷം എല്ലാവരും നിശബ്ദരായി… മാഷ് നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടച്ചു….
4 പേർക്കും ഒന്നും മിണ്ടാൻ ആയില്ല… കണ്ണിലെ ഉപ്പുരസം ചുണ്ടിലും അറിഞ്ഞു….

“ഓ ഞാൻ പോവാ സമയമായി , ഇനിയും ചെന്നില്ലെങ്കിൽ അമ്മ പിണങ്ങും…”
മാഷ് സുബോധം വീണ്ടെടുത്തു പറഞ്ഞു…
“ശരി മക്കളെ , ഞാൻ പോവാ”

തേജസ്വിയായ ആ മനുഷ്യൻ നടന്നകന്നു….

ഒരു നിമിഷം അവർ മനസ്സുടഞ്ഞു ഡസ്കിൽ കിടന്നു….

” വാ പോകാടാ”

അവരിൽ ഒരുവന്റെ വിളി അവരെ ഉണർത്തി… കണ്ണ് തുടച്ചുകൊണ്ടു അവർ ലാബിന് വെളിയിലേക്ക് നടന്നു…

“ഡാ നോക്ക് , അത് കണ്ടോ അവിടെ”

എല്ലാവരും അങ്ങോട്ട് നോക്കി… ഒരു ആൾക്കൂട്ടം… അധ്യാപകരെല്ലാമുണ്ട്… ഇവരും അങ്ങോട്ടോടി ചെന്നു…. കാര്യം തിരക്കി….
“ഈ മാഷ് 2 കൊല്ലം മുൻപ് സ്ഥലം മാറിപ്പോയതാ , ഇന്നലെ അറ്റാക്ക് വന്ന്…. മാഷ്……….!!”

പറഞ്ഞു മുഴുവിപ്പിച്ചില്ല , പറഞ്ഞ സാറിന്റെ കണ്ണ് നിറഞ്ഞു….

“ദാ ആ മാഷ്”

സർ മൊബൈൽ നീട്ടി

4 പേരും ഒന്നിച്ചു ഞെട്ടി…!!

“ഈ മാഷോ” ………????

4പേരും ഒന്നിച്ചു ചോദിച്ചു..

“ഉം”

“അപ്പൊ മുമ്പേ , അയാൾ , ലാബിൽ , ഞങ്ങൾ , ചൂട് , ഇരിക്കാൻ……..”

“എന്താ”

“ഒന്നുല”

അവൻ ലാബിലേക്ക് ഓടി , പുറകെ 3 പേരും…
മാഷിരുന്ന ടേബിലിൽ ചെന്ന് നോക്കി…
ഒരു വൃദ്ധയുടെ പടം മനോഹരമായി വരച്ചിരിക്കുന്നു…

“അയ്യോ , ഇത് ”
അവൻ പുറത്തേക്കോടി , പുറകെ വന്നവരെ ഒന്നൂടെ ചെന്ന് വിളിച്ചു…. “ഓടി വാടാ”

അവർ 3 പേരും ഓടി വന്നു… അവൻ ആ പടം കാണിക്കാൻ അവരെ ലാബിലേക്ക് വലിച്ചു കേറ്റി…

“നോക്ക്”

“എന്ത് നോക്കാൻ”

“ഇത് നോക്കേടാ”

“ഏത്”

“അയ്യോ ഞാൻ കണ്ടതാ , പടം, അമ്മേടെ പടം”

“എന്താടാ ന്തുപറ്റി….?”
3 പേരും കുലുക്കി വിളിച്ചു
“ഡാ ഞാൻ കണ്ടതാ, ഒരു പടം ഇവിടെ”

“ഡാ നമ്മൾ 4 പേർക്കും കുറച്ചു മുൻപ് നടന്നത് ന്താന്നു അറിഞ്ഞൂടാ… ആരായിരുന്നു ആ വന്നത് , പ്രേതമോ, “””
അടുത്തവൻ കിൽകിലാ വിറച്ചു…

“ഡാ വാ വീട്ടിൽ പോകാം , വാ വേഗം, വാ പോകാം….”

സംഭവിച്ചത് മനസ്സിലാകാതെ അവർ വിറച്ചുകൊണ്ടു ബാഗെടുത്തു പുറത്തേക്കു നടന്നു….
“”””എന്നാലും ആ കണ്ടത് , പോവാ താമസിച്ചാൽ അമ്മ വഴക്കു പറയുന്നു പറഞ്ഞതോ”””
ഒരുപോലെ അവർ മന്ത്രിച്ചു…

ശരിക്കും അമ്മ വന്നു കൊണ്ടോയി…

“ഡാ എന്റെ ബാഗും കൂടി”

അതാ വരുന്നു ലച്ചു..
മുൻപ് ഞങ്ങൾ നോക്കിയപ്പോൾ കണ്ട ലച്ചു അല്ല ഇപ്പൊ… yes അവളും ഒരു പെണ്ണാണ്.. നാളെ അമ്മയാകേണ്ടവൾ… അവളുടെ ബാഗ് എടുത്തു കൊടുക്കുമ്പോൾ , അവളെ ഒന്നൂടെ ഞാൻ നോക്കി.. yess… ഒരു പ്രേത്യേക ഭംഗി ഞാൻ കണ്ടു , ഒരു പെണ്ണിന്റെ , ഒരു സ്ത്രീയുടെ , ഒരു അമ്മയുടെ…

“””Ting tong ting”””

ഒരു കാൾ , അമ്മയാണ്…

അവൻ ഫോൺ എടുത്തു….
” കൊച്ചെ , പിന്നെയെ നീ വരുമ്പോ അമ്മക്കിച്ചിരി കൊഴമ്പു മേടിക്കാവോ മോനെ”

എന്നെ പ്രെസവിച്ച അന്ന് തുടങ്ങി നടു വേദന… അതിനാ ഈ കുഴമ്പിട്ട കുളി….
കണ്ണുനീര് കൊണ്ട് അവന്റെ കവിൾ സമുദ്രം ആയി… എന്നും തന്നെ തിരുമ്മി കുളിക്കുന്ന അമ്മക്ക് ഇന്ന് ഞാൻ കുഴമ്പിട്ടു തടവും….
അമ്മ , എന്റെ അമ്മ…..

“കൊണ്ട് വരാം അമ്മെ..”

“ആ ശരി മോനെ”…..
**************************

സ്വന്തം ബിബിൻ ബി ലാൽ….

Advertisements

ഗൗരിയുടെ കവിത “കാമം “

 

fb_img_1485462766672

“കാമം ”

*_____*_____*____*

“ആണിനു പെണ്ണിൽ വികാരമുണ്ടാവണം
പെൺകൊടിക്കുതിരിച്ചും.
ബലമായ്പ്പിടിച്ചടക്കീടരുത്
പെണ്ണിന്റെ ചാരിത്ര്യമൊരുവനും..
വിലമതിക്കാത്തൊരുസ്വത്താണവൾക്കത് …

വികാരം വരുമ്പോൾ
വിവേകം ജ്വലിക്കണം
വികാരത്തിൻ മുള്ളിനെ വിവേകത്താൽ
ജയിക്കണം…

പെണ്ണിന്റ ഇഷ്ടമില്ലാതെ
വികാരം തീർക്കുവാൻ
പീഡനമേൽപ്പിക്കയെന്നാൽ
മൃഗത്തിനുംതാഴെയായ്,
നികൃഷ്ടനായ്മാറുന്നു നീയീഭൂമിയിൽ…..

ബലിഷ്ഠമാം നിൻ കരവലയത്തിനുള്ളിൽ
പിടയുന്നു പെണ്ണിന്റെ ചാരിത്ര്യശുദ്ധി……

അഭിമാനമുള്ളിൽ തുടിക്കുന്നുവോ..
മരണത്തിനൊപ്പമായ് തീരുന്നുനിൻസുഖം.

അരുതു…
നീയിങ്ങനെ പെണ്ണുടലിനെ മ്ലേശ്ചമായ് നോവിച്ചു,,
നിമിഷസുഖത്തിനായ്കാടത്തഭാവമായ്
മാറരുത് മാനുഷാ…..!

ഗൗരി✍🏻

ശരത് ബി എൻ രചന

എന്റെ തൂലിക ഫേസ്ബുക്ക് ഗ്രൂപ്പിൽ 1000 കമന്റ്  കിട്ടിയ രചന

 

എന്റെ രണ്ടാം വിവാഹം 8.3.2017 ബുധനാഴ്ചയാണ്. രണ്ടാം വിവാഹം ഒരു തെറ്റായിപ്പോയി എന്ന തോന്നൽ എനിക്കില്ല പക്ഷേ ഈ കഥ കേൾക്കുമ്പോൾ നിങ്ങൾക്കു മുന്നിൽ ഞാനൊരു തെറ്റുകാരനായി മാറിയേക്കും ഒരു ദരിദ്രകുടുംബത്തിൽ പട്ടിണിയോടും, അവഗണനയോടും പൊരുതിയാണ് ചേച്ചിയും, ഞാനും, അനിയത്തിയും ജനിച്ചത്. ഞാൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത് ,പിന്നീട് എല്ലാം അമ്മയായിരുന്നു.പഠനത്തിൽ വലിയമിടുക്കരൊന്നുമായിരുന്നില്ല ഞങ്ങൾ ,എങ്കിലും അമ്മയുടെ തണലിൽ ഞങ്ങൾ വളർന്നു
യൗവനം പിന്നിടുമ്പോൾ തന്നെ വീട്ടിലെ ചെലവുകളെല്ലാം എന്റെ ചുമലിലായി, അങ്ങനെ ചേച്ചിയുടെ വിവാഹമെത്തി- ഒരു ഇടത്തരം കുടുംബത്തിൽ തന്നെ വിവാഹം കഴിച്ചയച്ചു. 20 മത്തെ വയസ്സിൽ ഞാൻ നല്ലൊരു കടക്കാരനായി മാറി,എങ്കിലും രാവിലെ കൂലിപ്പണിക്കുപോയി വന്ന് രാത്രി ഞങ്ങൾ കൂട്ടുകാർ ചേർന്ന് Pടcക്ക് വർക്ക് ചെയ്യുമായിരുന്നു.അങ്ങനെ 25 മത്തെ വയസ്സിൽ എനിക്ക് ഒരു ഗവൺമെൻറ് ജോലി കിട്ടി കടങ്ങളെല്ലാം ഇതിനിടയിൽ ഞാൻ വീട്ടി. അടുത്തതായി അനുജത്തിയുടെ വിവാഹം അതും ഞാൻതന്നെ നടത്തി, കുറച്ച് വസ്തു അമ്മയുടെ പേരിൽ വാങ്ങി അതിൽ നല്ല ഒരു വീടും വച്ചു അതും കൂടെയായപ്പോൾ ഭാരിച്ച ഒരു തുക ഞാൻ വീണ്ടും കടക്കാരനായി, അതിനിടയിൽ എനിക്ക് വിവാഹാലോചനകൾ വന്നു തുടങ്ങി എന്നാൽ അമ്മക്കിഷ്ടം അമ്മയുടെ സഹോദരന്റെ മകളെ വിവാഹം കഴിക്കണമെന്നായിരുന്നു.എന്നാൽ എന്നിക്കത് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല.ഞാൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് ജീവിതമാരംഭിച്ചു. അവിടം മുതൽ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി’,, “എനിക്ക് ഇഷ്ടമില്ലാത്ത വിവാഹം ചെയ്ത മകന് വീടും വസ്തുക്കളും” തരില്ല എന്ന് അമ്മ വാശി പിടിച്ചു രണ്ട് സഹോദരിമാരും അതേറ്റ് പിടിച്ചതോടെ എന്റെ കുടുംബ ജീവിതം അവതാളത്തിലായി… മറ്റൊരു വീട് വയ്ക്കുവാനോ വാടക വീട്ടിലേക്ക് മാറുവാനോ എന്റെ സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമായിരിന്നു. കാരണം എന്റെ ശമ്പളത്തിന്റെ മുക്കാൽ പങ്കും ലോണിനത്തിൽ ബാങ്കിൽ പിടിക്കുമായിരുന്നു. ബാക്കി ശമ്പളം ഭാര്യയുടെ ചെലവിനുപോലും തികയുമായിരുന്നില്ല’ അവസാനം കത്തി കുടി മുട്ടും എന്ന സന്ദർഭത്തിൽ അവൾ എന്നോട് പറഞ്ഞു
“നമുക്ക് പിരിയാം” എന്ന് അത് എന്റെ വീട്ടുകാർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു.അവർ ഇതിനെ സ്വാഗതം ചെയ്തു. അതിനിടക്ക് അമ്മ ഒരു പ്രഖ്യാപനം നടത്തി
” അവൻ ഉണ്ടാക്കിയതെല്ലാം അവന്റെ പേരിൽ തന്നെ തിരിച്ച് നൽക്കും – പക്ഷെ എന്റെ സഹോദരിയുടെ മകളെ വിവാഹം ചെയ്യണം ”
ഞാനും അത് സമ്മതിച്ചു അങ്ങനെ 11.7.2016 തിങ്കളാഴ്ച ഞങ്ങൾ വേർപിരിഞ്ഞു
ഇതിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു സംഭവമുണ്ട് – നമ്മൾ ഒരു നേരത്തെ ആഹാരം ഒഴിവാക്കിയായിരിക്കും ആ കാശ് കൂട്ടിവച്ച് മറ്റുള്ളവർക്കു വേണ്ടി ചെലവാക്കുന്നത് എന്നാൻ അവരത് മനസ്സിലാക്കണമെന്നില്ല…
എന്നോ എരിഞ്ഞു തീരേണ്ട ജീവിതങ്ങളെയാണ് ഒരു ജോലിയുടെ ബലത്തിൽ ഞാൻ പടുത്തുയർത്തിക്കൊണ്ടുവന്നത് അവസാനം:..
ഞാൻ മുണ്ടു മുറുക്കിയുടുത്ത് നേടിയ എന്റെ സമ്പാദ്യം ഞാൻ വിട്ടുകളയുവാൻ തയ്യാറല്ല
” അവസാനം അമ്മയുടെ പേരിൽ ഞാൻ വാങ്ങിയ വസതുവും അതിൽ ഇഷ്ടപ്പെട്ടു വച്ച വീടും അമ്മയുടെ പേരിൽത്തന്നെ വാങ്ങിയ വാഹനവും എന്റെ പേരിൽ എഴുതിത്തന്നു.” അങ്ങനെ കാശ് കൊടുക്കുവാനുള്ളവർക്കെല്ലാം ഞാൻ കൊടുത്തു തീർത്ത് സ്വതന്ത്രനായി.
പിന്നെ ഒട്ടിയ വയറുമായി ജീവിക്കുന്ന സമയത്ത് തിരിഞ്ഞ് നോക്കാത്ത മാമന്റെ മകളെ കെട്ടുവാൻ ഞനിക്ക് മനസ്സില്ല:..,,,
വലിയൊരു കടക്കാരനാണെന്നറിഞ്ഞിട്ടും, എന്റെ പേരിൽ വസ്തുവകകൾ ഒന്നുമില്ല എന്നറിഞ്ഞിട്ടും എന്നെ വിവാഹം കഴിക്കാൻ തയ്യാറായ എന്റെ” ആദ്യ ഭാര്യയെ “വിട്ടുകളയുവാൻ ഞാൻ തയ്യാറല്ല
എന്റെ നല്ലതിനു വേണ്ടിയാണ് അവൾ എന്നിൻ നിന്നും പിരിയാൻ തീരുമിച്ചത് അവളെയല്ലാതെ മറ്റാരെയാണ് ഞാൻ സ്വീകരിക്കേണ്ടത് ,അതെ ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു. ചെയ്തത് ശരിയോ തെറ്റോ എന്നെനിക്കറിയില്ല- …. ….. എന്റെ അനുഭവകഥ ഇവിടെ നിർത്തുന്നു.

Written by sharath

പൊയ്‌മുഖം

1482556961034

പൊയ്മുഖം
**************

മറഞ്ഞിരിക്കാമാരുമറിയാത്ത വിലാസത്തില്‍
മറവീണ ജാലക വാതിലില്‍ നിന്നൊളികണ്ണിടാം;
നടവഴിയില്‍ കാലൊച്ച കേട്ടാല്‍ ആകാംഷയോടെ,
പിന്‍വിളിയോടെയായി നീ പിന്‍വലിഞ്ഞിടണം.

അരുതാത്ത കാര്യങ്ങളാളെന്‍ മുഖമറിയാതെ,
വിലാസമറിയാതെ, വന്നീടരുതൊരുനാളും
മുഖമറിഞ്ഞാലോ നാണമാകരുതെനിക്ക്
വികൃതമാണെന്ന് കരുതുകയുമരുത്‌.

മുഖമറിയിക്കാമൊരുനാള്‍ ഓരോരുത്തര്‍ക്കും പിന്തിരിയില്ലെന്നറിഞ്ഞാല്‍ മാത്രം;
പിന്തിരിഞ്ഞാല്‍ പൊയ്മുഖം വലിച്ചെറിയണ-
യെന്മുന്നിലൊരുന്നാള്‍ എന്നന്നെക്കുമായ്

____ *ആപ്പിൾ ജാഫർ* ____

എന്റെ തൂലികയിലേയ്ക്ക് സ്വഗതം

#എന്‍റെ #തൂലിക‌#.. പുതുതായി വരുന്ന മെമ്പര്‍മാരുടെ ശ്രദ്ധക്ക്

🔘ചിത്രങ്ങള്‍ വ്യത്യസ്ഥമായതും, സ്വന്തമായി വരച്ചതും ആയിരിക്കണം.വ്യക്തികളുടെ ചിത്രങ്ങൾ പരമാവധി ഒഴിവാക്കുക.ഒരു ദിവസം മൊത്തം അംഗങ്ങൾ അയക്കുന്നതിൽ നിന്ന് തിരഞ്ഞെടുത്ത രണ്ടോ മൂന്നോ ചിത്രത്തിന് മാത്രമേ അപ്രൂവൽ കൊടുക്കയുള്ളൂ.എഴുത്തിന് മുൻതൂക്കം നൽകുന്നത് കൊണ്ടാണ് ക്ഷമിക്കണം ചിത്രരചന, ചോദ്യോത്തര വേദി, പഠനം, കവിതകള്‍, കഥകള്‍,പാചകം, തുടങ്ങി നിങ്ങളുടെ ഭാവനയും, കഴിവും മറ്റുള്ളവര്‍ക്കുമുന്നില്‍ പങ്കുവെക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഒരു ഗ്രൂപ്പാണിത് .. (നിര്‍ബന്ധമായും സ്വന്തം സൃഷ്ടികള്‍. കടപ്പാട് പോസ്റ്റുകൾ നിയന്ത്രിക്കപ്പെടും)

🔘ദയവുചെയ്ത് അശ്ലീലം , മതം , ജാതി, രാഷ്ട്രീയം ,നെറ്റില്‍ നിന്നും കോപ്പി ചെയ്തുള്ള പോസ്റ്റുകള്‍ , നെറ്റില്‍ നിന്നും മറ്റു പേജില്‍ നിന്നും ഉള്ള ഷെയർ പോസ്റ്റുകള്‍ മുതലായവ ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാതിരിക്കുക അത്തരംപോസ്റ്റുകൾക്ക് അപ്രൂവൽ കിട്ടുകയില്ല.രണ്ടു വരി, നാല് വരി സ്റ്റാറ്റസ് ടയ്പ്പ് പോസ്റ്റുകൾ നിയന്ത്രിക്കപ്പെടും

🔘രചനകൾക്ക് അത്യാവശ്യമെങ്കിൽ അനുയോജ്യമായ നല്ല ഫോട്ടോസ് നെറ്റിൽ നിന്നും എടുത്ത് കടപ്പാട് വെച്ചു ആഡ് ചെയ്യാവുന്നതുമാണ് (രണ്ടുമുതൽ എട്ടുവരി വരെയുള്ള രചനകൾക്ക് ചിത്രങ്ങൾ ആഡ്ചെയ്യുന്ന പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദിക്കാൻ ആവില്ല നിയന്ത്രിക്കപ്പെടും ഗ്രാഫിക്ക്സിൽ ചെയ്തിട്ടുള്ള കുറഞ്ഞ വരികൾ ഉള്ളപോസ്റ്റുകളും നിയന്ത്രിക്കപ്പെടും എഴുത്തുകൾ രണ്ടുവരി ആയാലും അപ്രൂവൽ കിട്ടും) അങ്ങനെയുള്ള പോസ്റ്റുകളുടെ ആധിക്യം മൂലം പല നല്ല എഴുത്തുകളും ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തൂലിക അഡ്മിന് പാനലിനു ഈ തീരുമാനം എടുക്കേണ്ടിവന്നത് അംഗങ്ങൾ സഹകരിക്കുക.

🔘നിങ്ങളുടെ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് “എന്‍റെ തൂലിക ” ഗ്രൂപ്പ് ലക്‌ഷ്യം വെക്കുന്നത്..

🔘നിങ്ങളുടെ പോസ്റ്റുകള്‍ക്കു കിട്ടുന്ന പ്രോത്സാഹനങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുന്നതുപോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ക്കും മതിയായ പ്രോത്സാഹനം നല്‍കുക .. കൂടാതെ നിങ്ങളുടെ കൂട്ടുകാരെക്കൂടി ഈ കൂട്ടായ്മയിലേക്ക് ചേര്‍ത്ത് അവരുടെ കഴിവുകള്‍ കൂടി ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ അവസരം കൊടുക്കുക ..

🔘സഭ്യമല്ലാത്ത പോസ്റ്റുകള്‍ ഇടുന്നതും പോസ്റ്റുമായി ബന്ധമില്ലാത്ത കമൻഡ് ചെയ്തു അംഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ID കള്‍ യാതൊരു വിശദീകരണവും കൂടാതെ നീക്കം ചെയ്യുന്നതാണ്, മാന്യമല്ലാത്ത ഇടപെടലുകളും ഗ്രൂപ്പ് അലങ്കോലമാക്കാനുള്ള ശ്രമങ്ങളും അനുവദനീയമല്ല .. ഗ്രൂപ്പിന്‍റെ നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ് ..

🔘പരസ്പര സഹകരണം ആണ് നമ്മുടെ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് കാരണം.. എല്ലാത്തിലുമുപരി ഇതൊരു സൗഹൃദ കൂട്ടായ്മയാണ് ഇവിടെ ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരുപോലെ കാണാന്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നു. പല ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ ഗ്രൂപ്പ്.. “ഈ ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് വേണ്ടി സഹകരിക്കുന്ന എല്ലാ മെമ്പര്‍മാര്‍ക്കും ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

🔘തിരിച്ചറിയാന്‍ കഴിയാത്ത പ്രൊഫൈല്‍ ഫോട്ടോ ഉള്ളവരെയും ഗ്രൂപ്പ് അലങ്കോലമാക്കാൻ ശ്രമിക്കുന്നവരെയും അശ്ലീല സൈറ്റുകളും ,പേജുകളും ലൈക്‌ ചെയ്തവരെയും അഡ്‌മിൻസിന്റെ ശ്രദ്ധയിൽ പെട്ടാൽ റിമൂവ് ചെയ്യുന്നതാണ് അംഗങ്ങള്ക്ക് എന്തങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ മറ്റു അംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ എത്രയും പെട്ടെന്ന് അഡ്മിൻസിനെ അറിയിക്കുക… ഗ്രൂപ്പ് സംബന്ധമായ ഏതു കാര്യവും ഗ്രൂപ്പില്‍ അവതരിപ്പിക്കാതെ അഡ്മിന്‍സുമായി ഇന്‍ബോക്സില്‍ ബന്ധപ്പെടുക.. സ്വന്തം സഹോദരങ്ങളെപ്പോലെ, സ്നേഹത്തോടെയും, ഐക്യത്തോടെയും മുന്നോട്ടുപോകാന്‍ എല്ലാവരും സഹകരിക്കുക.. നന്‍മകള്‍ നേര്‍ന്നുകൊണ്ട് “എന്‍റെ

തൂലിക” team…!!

ഇന്നലെകൾ

ഇന്നലെകള്‍
********

ഇന്നലെകളിലെ ഓര്‍മ്മകള്‍ മണ്മറഞ്ഞ
ഋതുക്കള്‍ തെല്ലകന്നാലും കണ്മുന്നില്‍
നിന്നകലാത്ത ചാറ്റല്‍ മഴപോലെയും
ഡിസംബറിലെ തണുത്ത പ്രഭാതത്തില്‍,

പുഞ്ചിരിയുമായ് വന്നൊരു നയന
മനോഹരിയായൊരു സുന്ദരിയും
യവ്വന തീഷ്ണതയില്‍ മതിമറന്ന
ഇന്നലെയിലെ അഹങ്കാരികളായവരും

ഇനിയൊരു നാളെയുണ്ടെങ്കില്‍ ഞാനാ
ഋതുക്കളെന്ന ഇന്നലെയെ മറക്കാം.
നാളെയെന്നാ നാളില്‍ ഞാനില്ലെങ്കില്‍
ഇന്നലെയെ തിരികെ ചോദിക്കാതിരിക്കാം.

മറവിയെന്ന രോഗത്താല്‍ ഞാനായിന്നലകളെ
അറിഞ്ഞു കൊണ്ട് മറന്നതുമാകാം
അറിയാത്തോരു നാളയെ അറിയാനായ്
മരണമെത്തും വരെയും കാത്തിരിക്കാം.
— അപ്പിള്‍ ജാഫര്‍ —–

ഉസ്മാൻ മാഷിന്റെ “യാത്രാ വിവരണം”

fb_img_1485585345653

ഇരുപത്തി മൂന്ന് വർഷമായി ഒരു പ്രവാസി താമസിക്കുന്ന റൂം തികച്ചും അവിചാരിതമായി കാണാൻ
ഇയ്യിടെ അവസരം ഉണ്ടായി . ഒരാളുടെ മുഖം അയാളുടെ മനസ്സിന്റെ കണ്ണാടിയാണ് എന്ന് നാം പറയാറുണ്ട്‌. ആ നിലക്ക്
ഒരാളുടെ താമസ സ്ഥലം
അയാളുടെ ജീവിതത്തിന്റെ കണ്ണാടിയാണ് എന്നും പറയാം.

ഇവിടെയാണ്‌ രണ്ടു പതിറ്റാണ്ട് കാലം ഒരാൾ ജീവിക്കുന്നത് എന്നറിഞ്ഞപ്പോൾ
എനിക്ക് വിശ്വസിക്കാനായില്ല.
അതിനുമാത്രം ഇടുങ്ങിയതും അസൌകര്യങ്ങൾ
നിറഞ്ഞതും ആയിരുന്നു ആ ഒറ്റമുറി.

ജിദ്ദയിൽ നിന്ന് ഫുഡ്‌ ഐറ്റംസും പച്ചക്കറികളും അരിയും മറ്റു സാധനങ്ങളും
എടുത്തു ഖുൻഫുദ ജീസാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ആളാണ്‌ കോയാക്ക. കോഴിക്കോട് കൊടുവള്ളിക്കാരൻ .
ഇവിടെ ആഴ്ചയിൽ മൂന്നു ദിവസം തങ്ങും.
മറ്റു ദിവസങ്ങളിൽ ഖുൻഫുദയിൽ നിന്നും എഴുപതു കിലോമീറ്റർ ദൂരെയുള്ള സലാമയിലാണ് താമസം. ഇവിടെ വരുമ്പോൾ താമസിക്കാനുള്ള ഇടം ആണിത്. അവിടെ ചെല്ലുമ്പോൾ അവിടെയും ഉണ്ട് ഒരൊറ്റ റൂം.

ഈ റൂം കാണാൻ അവസരം ഉണ്ടായത് ജോലി സംബന്ധമായ ആവശ്യത്തിനു വന്ന ഒരു സുഹൃത്ത്‌ ഒന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ ചെന്നതാണ്.

അവൻ സലാമയിൽ കോയാക്കയുടെ അടുത്ത റൂമിൽ താമസിക്കുന്ന ആളാണ്‌. ജിദ്ദയിൽ വന്നപ്പോൾ ഇവിടെ താമസിക്കാം എന്ന് കോയാക്ക പറഞ്ഞപ്പോൾ ഇവിടെ നിന്നതാണ്.

അവൻ എന്നോട് ചോദിച്ചു. റൂം കണ്ടിട്ട് ഇതിൽ താമസിക്കുന്ന ആളെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു ?

ഞാൻ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോഴും ഒരു മലയാളി ഇങ്ങനെയുള്ള റൂമിൽ താമസിക്കുന്നുണ്ട് എന്ന്.
ആള് ഭയങ്കര പിശുക്കൻ ആവും.
ഇക്കാലത്തും ഈ പൊളിഞ്ഞു വീഴാറായ
കെട്ടിടത്തിൽ ഇങ്ങനെ ഒരു കുടുസ്സു മുറിയിൽ എങ്ങനെ ഇദ്ദേഹം ജീവിക്കുന്നു?

അത് കേട്ട് ഒരു ചെറുചിരിയോടെ
അവൻ പറഞ്ഞു തുടങ്ങി.

കോയാക്കയുടെ റൂം പോലെയല്ല ജീവിതം.
മറ്റുള്ളവരുടെ പ്രയാസങ്ങൾ മണത്തറിഞ്ഞു
സഹായിക്കുകയാണ് മൂപ്പരുടെ പ്രധാന ഹോബി. നാട്ടിലേക്ക് പോകുമ്പോൾ പ്രയാസം ഉണ്ടെന്ന് തോന്നുന്ന പരിചയക്കാർക്ക് ചോദിക്കാതെ തന്നെ
ഒരു സംഖ്യ പോക്കറ്റിൽ ഇട്ടു കൊടുക്കും. അവധി കഴിഞ്ഞു തിരിച്ചെത്തിയവരോട് ഹലുവ കൊണ്ടു വന്നോ ചിപ്സ് ഉണ്ടോ അച്ചാർ ഉണ്ടോ എന്നൊന്നും അല്ല കരീംക്ക ചോദിക്കുക.

അത് പറഞ്ഞ് സുഹൃത്ത്‌ ഒന്ന് നിർത്തി.
അപ്പോൾ ഇടയ്ക്ക് കേറി ഞാൻ ചോദിച്ചു.
പിന്നെ എന്താണ് ചോദിക്കുക ?

‘നിന്റെ കീശയിൽ കാശുണ്ടോ’ എന്നാണ്. ചോദിച്ചിട്ട് നൂറോ ഇരുനൂറോ അഞ്ഞൂറോ റിയാൽ ഒക്കെ പോക്കറ്റിൽ ഇട്ടു കൊടുക്കും.

കോയാക്കാക്ക് കാശ് കൊടുക്കാൻ ഇല്ലാത്ത ആരും കാണില്ല പരിചിത വലയത്തിൽ. യമനികൾ അടക്കം കടം വാങ്ങി കൊടുക്കില്ല. എന്നാലും ചോദിച്ചാൽ പിന്നെയും കൊടുക്കും.

എല്ലാ പെരുന്നാളിനും മൂപ്പരുടെ റൂമിലാണ് ഞങ്ങൾക്ക് പത്തുപേർക്കുള്ള ഭക്ഷണം ഉണ്ടാവുക. ആട് ബിരിയാണിയായിരിക്കും വെക്കുക. ഒന്നിനും ആരെയും സഹായിക്കാൻ അനുവദിക്കില്ല മൂപ്പർ സ്വയം ഉണ്ടാക്കും. വിളമ്പി തരും.
ആ കൈക്കടുപ്പവും സ്പീഡും ഒന്ന്
കാണേണ്ടത് തന്നെ.

മൂപ്പരുടെ ഫ്രിഡ്ജ് സ്വകാര്യ സ്വത്തല്ല.
ഇഷ്ടം പോലെ ഫ്രൂട്ട്സ് കൊണ്ട് വന്നു
നിറച്ചു വെക്കും. ആർക്കും എപ്പോൾ വേണമെങ്കിലും തുറന്നു ആവശ്യത്തിന്
എടുത്ത് കഴിക്കാം. കോയാക്കയോട്
സമ്മതം പോലും ചോദിക്കേണ്ട.
മൂപ്പർ പറയും. ആർക്ക് വേണമെങ്കിലും
എടുക്കാം. കഴിക്കാം.

ഇവിടെയും നാട്ടിലും അദ്ദേഹം സഹായിക്കുന്ന ആളുകൾക്ക് കണക്കില്ല.
ആരും അറിയാതെ ആരോടും
പറയാതെ.
ഇങ്ങനെ ഒരു നല്ല മനുഷ്യനെ
ഞാൻ എന്റെ ജീവിതത്തിൽ വേറെ
കണ്ടിട്ടില്ല.

ഏറെ സംസാരിച്ചു പിരിയുമ്പോൾ
കുത്തനെയുള്ള സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ
ഞാൻ ആലോചിച്ചു.

പുറമേ കാണുന്നതൊന്നും
അല്ല മനുഷ്യൻ. മുഖം കണ്ടാലോ സംസാരിച്ചാലോ താമസ സ്ഥലം കണ്ടാലോ ഒന്നും ആളെ മനസ്സിലാക്കാൻ കഴിയില്ല.
മനസ്സ് മനസ്സിലാക്കാൻ കൂടെ ജീവിക്കുക തന്നെ വേണം.

ചില കാഴ്ചകൾ ആയിരം നാക്കോടെ നമ്മളോട് സംസാരിക്കും
പക്ഷേ ചില കാഴ്ചകൾ സംസാരിക്കുന്നതാവില്ല യഥാർത്ഥ്യം.

– ഉസ്മാൻ ഇരിങ്ങാട്ടിരി

Ilyas P Moin

*അത് കൊണ്ടാണ് പുഴ വരളുമ്പോള്‍ നയനങ്ങള്‍ നനയുന്നത് ‘ എന്ന എന്റെ പുസ്തകത്തില് ഉള്‍പ്പെടുത്താന്‍ വിട്ടു പോയ ഒരാളാണ് കോയാക്ക .
അടുത്ത പുസ്തകത്തില്‍ ഇദ്ദേഹം ഏതായാലും ഉണ്ടാവും . *