ഉസ്മാൻ മാഷിന്റെ “യാത്രാ വിവരണം”

fb_img_1485585345653

ഇരുപത്തി മൂന്ന് വർഷമായി ഒരു പ്രവാസി താമസിക്കുന്ന റൂം തികച്ചും അവിചാരിതമായി കാണാൻ
ഇയ്യിടെ അവസരം ഉണ്ടായി . ഒരാളുടെ മുഖം അയാളുടെ മനസ്സിന്റെ കണ്ണാടിയാണ് എന്ന് നാം പറയാറുണ്ട്‌. ആ നിലക്ക്
ഒരാളുടെ താമസ സ്ഥലം
അയാളുടെ ജീവിതത്തിന്റെ കണ്ണാടിയാണ് എന്നും പറയാം.

ഇവിടെയാണ്‌ രണ്ടു പതിറ്റാണ്ട് കാലം ഒരാൾ ജീവിക്കുന്നത് എന്നറിഞ്ഞപ്പോൾ
എനിക്ക് വിശ്വസിക്കാനായില്ല.
അതിനുമാത്രം ഇടുങ്ങിയതും അസൌകര്യങ്ങൾ
നിറഞ്ഞതും ആയിരുന്നു ആ ഒറ്റമുറി.

ജിദ്ദയിൽ നിന്ന് ഫുഡ്‌ ഐറ്റംസും പച്ചക്കറികളും അരിയും മറ്റു സാധനങ്ങളും
എടുത്തു ഖുൻഫുദ ജീസാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ആളാണ്‌ കോയാക്ക. കോഴിക്കോട് കൊടുവള്ളിക്കാരൻ .
ഇവിടെ ആഴ്ചയിൽ മൂന്നു ദിവസം തങ്ങും.
മറ്റു ദിവസങ്ങളിൽ ഖുൻഫുദയിൽ നിന്നും എഴുപതു കിലോമീറ്റർ ദൂരെയുള്ള സലാമയിലാണ് താമസം. ഇവിടെ വരുമ്പോൾ താമസിക്കാനുള്ള ഇടം ആണിത്. അവിടെ ചെല്ലുമ്പോൾ അവിടെയും ഉണ്ട് ഒരൊറ്റ റൂം.

ഈ റൂം കാണാൻ അവസരം ഉണ്ടായത് ജോലി സംബന്ധമായ ആവശ്യത്തിനു വന്ന ഒരു സുഹൃത്ത്‌ ഒന്ന് കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ ചെന്നതാണ്.

അവൻ സലാമയിൽ കോയാക്കയുടെ അടുത്ത റൂമിൽ താമസിക്കുന്ന ആളാണ്‌. ജിദ്ദയിൽ വന്നപ്പോൾ ഇവിടെ താമസിക്കാം എന്ന് കോയാക്ക പറഞ്ഞപ്പോൾ ഇവിടെ നിന്നതാണ്.

അവൻ എന്നോട് ചോദിച്ചു. റൂം കണ്ടിട്ട് ഇതിൽ താമസിക്കുന്ന ആളെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു ?

ഞാൻ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോഴും ഒരു മലയാളി ഇങ്ങനെയുള്ള റൂമിൽ താമസിക്കുന്നുണ്ട് എന്ന്.
ആള് ഭയങ്കര പിശുക്കൻ ആവും.
ഇക്കാലത്തും ഈ പൊളിഞ്ഞു വീഴാറായ
കെട്ടിടത്തിൽ ഇങ്ങനെ ഒരു കുടുസ്സു മുറിയിൽ എങ്ങനെ ഇദ്ദേഹം ജീവിക്കുന്നു?

അത് കേട്ട് ഒരു ചെറുചിരിയോടെ
അവൻ പറഞ്ഞു തുടങ്ങി.

കോയാക്കയുടെ റൂം പോലെയല്ല ജീവിതം.
മറ്റുള്ളവരുടെ പ്രയാസങ്ങൾ മണത്തറിഞ്ഞു
സഹായിക്കുകയാണ് മൂപ്പരുടെ പ്രധാന ഹോബി. നാട്ടിലേക്ക് പോകുമ്പോൾ പ്രയാസം ഉണ്ടെന്ന് തോന്നുന്ന പരിചയക്കാർക്ക് ചോദിക്കാതെ തന്നെ
ഒരു സംഖ്യ പോക്കറ്റിൽ ഇട്ടു കൊടുക്കും. അവധി കഴിഞ്ഞു തിരിച്ചെത്തിയവരോട് ഹലുവ കൊണ്ടു വന്നോ ചിപ്സ് ഉണ്ടോ അച്ചാർ ഉണ്ടോ എന്നൊന്നും അല്ല കരീംക്ക ചോദിക്കുക.

അത് പറഞ്ഞ് സുഹൃത്ത്‌ ഒന്ന് നിർത്തി.
അപ്പോൾ ഇടയ്ക്ക് കേറി ഞാൻ ചോദിച്ചു.
പിന്നെ എന്താണ് ചോദിക്കുക ?

‘നിന്റെ കീശയിൽ കാശുണ്ടോ’ എന്നാണ്. ചോദിച്ചിട്ട് നൂറോ ഇരുനൂറോ അഞ്ഞൂറോ റിയാൽ ഒക്കെ പോക്കറ്റിൽ ഇട്ടു കൊടുക്കും.

കോയാക്കാക്ക് കാശ് കൊടുക്കാൻ ഇല്ലാത്ത ആരും കാണില്ല പരിചിത വലയത്തിൽ. യമനികൾ അടക്കം കടം വാങ്ങി കൊടുക്കില്ല. എന്നാലും ചോദിച്ചാൽ പിന്നെയും കൊടുക്കും.

എല്ലാ പെരുന്നാളിനും മൂപ്പരുടെ റൂമിലാണ് ഞങ്ങൾക്ക് പത്തുപേർക്കുള്ള ഭക്ഷണം ഉണ്ടാവുക. ആട് ബിരിയാണിയായിരിക്കും വെക്കുക. ഒന്നിനും ആരെയും സഹായിക്കാൻ അനുവദിക്കില്ല മൂപ്പർ സ്വയം ഉണ്ടാക്കും. വിളമ്പി തരും.
ആ കൈക്കടുപ്പവും സ്പീഡും ഒന്ന്
കാണേണ്ടത് തന്നെ.

മൂപ്പരുടെ ഫ്രിഡ്ജ് സ്വകാര്യ സ്വത്തല്ല.
ഇഷ്ടം പോലെ ഫ്രൂട്ട്സ് കൊണ്ട് വന്നു
നിറച്ചു വെക്കും. ആർക്കും എപ്പോൾ വേണമെങ്കിലും തുറന്നു ആവശ്യത്തിന്
എടുത്ത് കഴിക്കാം. കോയാക്കയോട്
സമ്മതം പോലും ചോദിക്കേണ്ട.
മൂപ്പർ പറയും. ആർക്ക് വേണമെങ്കിലും
എടുക്കാം. കഴിക്കാം.

ഇവിടെയും നാട്ടിലും അദ്ദേഹം സഹായിക്കുന്ന ആളുകൾക്ക് കണക്കില്ല.
ആരും അറിയാതെ ആരോടും
പറയാതെ.
ഇങ്ങനെ ഒരു നല്ല മനുഷ്യനെ
ഞാൻ എന്റെ ജീവിതത്തിൽ വേറെ
കണ്ടിട്ടില്ല.

ഏറെ സംസാരിച്ചു പിരിയുമ്പോൾ
കുത്തനെയുള്ള സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ
ഞാൻ ആലോചിച്ചു.

പുറമേ കാണുന്നതൊന്നും
അല്ല മനുഷ്യൻ. മുഖം കണ്ടാലോ സംസാരിച്ചാലോ താമസ സ്ഥലം കണ്ടാലോ ഒന്നും ആളെ മനസ്സിലാക്കാൻ കഴിയില്ല.
മനസ്സ് മനസ്സിലാക്കാൻ കൂടെ ജീവിക്കുക തന്നെ വേണം.

ചില കാഴ്ചകൾ ആയിരം നാക്കോടെ നമ്മളോട് സംസാരിക്കും
പക്ഷേ ചില കാഴ്ചകൾ സംസാരിക്കുന്നതാവില്ല യഥാർത്ഥ്യം.

– ഉസ്മാൻ ഇരിങ്ങാട്ടിരി

Ilyas P Moin

*അത് കൊണ്ടാണ് പുഴ വരളുമ്പോള്‍ നയനങ്ങള്‍ നനയുന്നത് ‘ എന്ന എന്റെ പുസ്തകത്തില് ഉള്‍പ്പെടുത്താന്‍ വിട്ടു പോയ ഒരാളാണ് കോയാക്ക .
അടുത്ത പുസ്തകത്തില്‍ ഇദ്ദേഹം ഏതായാലും ഉണ്ടാവും . *

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s